അവയവദാനം
ജിവിചിരിക്കുമ്പോഴോ മരണശേഷമോ ഒരു വ്യക്തിയുടെ ആരോഗ്യമുള്ള അവയവങ്ങളോ അവയവഭാഗങ്ങളോ മറ്റൊരാൾക്കു ദാനം ചെയ്യുന്ന പ്രക്രിയയാണ് അവയവദാനം. 'അവയവദാനം മഹാദാനം 'എന്ന സന്ദേശം നമ്മൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും യഥാസമയം അവയവം കിട്ടാത്തതിന്റെ പേരിൽമാത്രം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇനിയും നമുക്കായിട്ടില്ല. സ്വന്തം ശരീരം, മരണാനന്തരം ഒട്ടേറെ ജീവൻ രക്ഷപെടുത്താൻ സാധ്യതയുള്ള ഒരു ഖനികുടിയാണെന്നുള്ള തിരിച്ചറിവ്, മനുഷ്യസമൂഹത്തോടുള്ള അഗാധമായ സ്നേഹത്തിൽ നിന്നേ ഉണ്ടാകൂ. അതിനുള്ള സന്നദ്ധത വളർത്തിയെടുക്കേണ്ടതുണ്ട്.
ജിവിതശൈലിയുടെ അപായകരമായ വഴികളിലൂടെയുള്ള യാത്രകൾ കൊണ്ടുകൂടിയാകാം നമ്മുടെ വൃക്കയും കരളുമൊക്കെ തകരാറാകുന്നത്. അവയവമാറ്റത്തിലൂടെയല്ലാതെ അതിജീവനം സാധ്യമല്ലെന്ന നിലവരുമ്പോൾ നിയമ കുരുക്കുകൾ കടമ്പയായിവരുന്നു. എന്നാൽ, ഏറ്റവും വലിയ തടസം അവയവദാതാവിനെ കണ്ടെത്തുകയെന്നതാണ്. ഇവിടെയാണ് അവയവദാതാക്കളായി എത്തുന്നവർ പ്രകാശം പരത്തുന്ന മനുഷ്യരായിമാറുന്നത്.
മരണശേഷം അവയവം ദാനംചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് വെബ്‌സൈറ്റിൽ (http://knos. org. in) രജിസ്റ്റർ ചെയ്യാം. നമ്മിലൂടെ ജീവിക്കുന്ന മറ്റുജീവന്റെ തുടിപ്പ് ഓരോ ജീവനേയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയ അടയാളമാക്കിമാറ്റും. മനുഷ്യവംശത്തിനായുള്ള സ്വയം സമർപ്പണമാകട്ടെ ഓരോ ജീവിതവും.
നന്നായിട്ടുണ്ട്
ReplyDeleteസൂപ്പർ... കലക്കി മോളെ.. എല്ലാര്ക്കും ഒരു പ്രോചോദനം ആവട്ടെ നിന്റെ ഈ കുറിപ്പുകൾ..
ReplyDeleteനന്നായിട്ട് ഉണ്ട്
ReplyDeleteVery good
ReplyDeleteSprb....cryn...cryn....all the best.
ReplyDeleteകൊള്ളം നല്ല ഒരു വിഷയം ...തുടരുക
ReplyDeleteവ്യത്യസ്ത വിഷയം നന്നായി എഴുതി.
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete👍
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteSuprr aniyathi kutty
ReplyDeleteSpr D vere level topic✌
ReplyDeleteVery good👌
ReplyDelete