Posts

അവയവദാനം

ജിവിചിരിക്കുമ്പോഴോ മരണശേഷമോ ഒരു വ്യക്തിയുടെ ആരോഗ്യമുള്ള  അവയവങ്ങളോ അവയവഭാഗങ്ങളോ മറ്റൊരാൾക്കു  ദാനം  ചെയ്യുന്ന  പ്രക്രിയയാണ്  അവയവദാനം. 'അവയവദാനം മഹാദാനം 'എന്ന സന്ദേശം നമ്മൾ  ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും യഥാസമയം അവയവം കിട്ടാത്തതിന്റെ പേരിൽമാത്രം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ  ഇനിയും നമുക്കായിട്ടില്ല. സ്വന്തം ശരീരം, മരണാനന്തരം ഒട്ടേറെ ജീവൻ രക്ഷപെടുത്താൻ സാധ്യതയുള്ള ഒരു ഖനികുടിയാണെന്നുള്ള തിരിച്ചറിവ്, മനുഷ്യസമൂഹത്തോടുള്ള അഗാധമായ സ്നേഹത്തിൽ നിന്നേ ഉണ്ടാകൂ. അതിനുള്ള സന്നദ്ധത വളർത്തിയെടുക്കേണ്ടതുണ്ട്.                          ജിവിതശൈലിയുടെ അപായകരമായ വഴികളിലൂടെയുള്ള യാത്രകൾ കൊണ്ടുകൂടിയാകാം നമ്മുടെ വൃക്കയും കരളുമൊക്കെ തകരാറാകുന്നത്. അവയവമാറ്റത്തിലൂടെയല്ലാതെ അതിജീവനം സാധ്യമല്ലെന്ന നിലവരുമ്പോൾ നിയമ കുരുക്കുകൾ കടമ്പയായിവരുന്നു. എന്നാൽ, ഏറ്റവും വലിയ  തടസം അവയവദാതാവിനെ കണ്ടെത്തുകയെന്നതാണ്. ഇവിടെയാണ് അവയവദാതാക്കളായി എത്തുന്നവർ പ്രകാശം പരത്തുന്ന മനുഷ്യരായിമാറുന്നത്.  ...